Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതദ്ദേശ തെരഞ്ഞെടുപ്പ്;...

തദ്ദേശ തെരഞ്ഞെടുപ്പ്; തലസ്ഥാനത്ത്​ 67.42 ശതമാനം പോളിങ്

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്; തലസ്ഥാനത്ത്​ 67.42 ശതമാനം പോളിങ്
cancel
camera_alt

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ, മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ പ്രചരണങ്ങൾക്കൊടുവിൽ തലസ്ഥാനത്ത് വോട്ടർമാരുടെ വിധിയെഴുത്ത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അവസാന കണക്കുകൾ ലഭ്യമാകുമ്പോൾ ജില്ലയിൽ 67.42 ശതമാനം പോളിങ്. ജില്ലയിലെ 2912773 വോട്ടർമാരിൽ 1963684 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2020ൽ 70.04 ശതമാനമായിരുന്നു പോളിങ്. ജില്ലയിലാകെയുള്ള 1353215 പുരുഷ വോട്ടർമാരിൽ 914228 പേരും (67.56%) 1559526 സ്ത്രീ വോട്ടർമാരിൽ 1049334 പേരും (67.29%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 17 പേരും (53.12%) വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം കോർപറേഷനിൽ 58.24 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 814967 പേരിൽ 474620 പേരാണ് വോട്ട് ചെയ്തത്. 387790 പുരുഷന്മാരിൽ 231606 ( 59.73%) പേരും 427162 സ്ത്രീകളിൽ 243004 (56.89%) പേരും 15 ട്രാൻസ്‌ജെൻഡേഴ്സിൽ 10 പേരും (66.67%) വോട്ട് രേഖപ്പെടുത്തി. മുനിസിപ്പാലിറ്റിയിൽ നെയ്യാറ്റിൻകരയാണ് കൂടുതൽ പോളിങ് നടന്നത്. 70.36 ശതമാനം. 66808 വോട്ടർമാരിൽ 47008 പേർ വോട്ട് ചെയ്തു. വർക്കല മുനിസിപ്പാലിയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 66.39 ശതമാനം. 33911 വോട്ടർമാരിൽ 22514 പേരാണ് വോട്ട് ചെയ്തത്. 11 ബ്ലോക്കുകളിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പെരുങ്കടവിളയിലാണ് - 73.94 ശതമാനം. 180632 വോട്ടർമാരിൽ 133553 പേർ വോട്ട് ചെയ്തു.

വർക്കല ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 68.65 ശതമാനം. 140580 വോട്ടർമാരിൽ 96514 പേർ വോട്ട് ചെയ്തു. ജില്ലയിൽ ആകെ 3264 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. 90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 2992 പുരുഷന്മാർ, 3317 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ ഉൾപ്പെടെ ആകെ 6310 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞം വാർഡിലെ വാർഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കോർപറേഷൻ (ആകെ വോട്ടർമാർ, വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

തിരുവനന്തപുരം -814967 - 474620 -58.24 %

മുനിസിപ്പാലിറ്റി (ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

1. ആറ്റിങ്ങൽ - 32826- 22607- 68.87%

2. നെടുമങ്ങാട് - 58248- 40934- 70.28%

3. വർക്കല - 33911- 22514- 66.39%

4. നെയ്യാറ്റിൻകര -66808- 47008- 70.36%

ബ്ലോക്കുകൾ (ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

1. നേമം - 247234- 177252- 71.69%

2. പോത്തൻകോട്- 149070- 104312- 69.98%,

3. വെള്ളനാട് -208642- 151151- 72.45%

4. നെടുമങ്ങാട് - 162595- 113395- 69.74%

5. വാമനപുരം-199179- 139650- 70.11%

6. കിളിമാനൂർ- 186711- 132681- 71.06%

7. ചിറയിൻകീഴ്- 133392-92164- 69.09%

8. വർക്കല - 140580- 96522- 68.66%

9. പെരുങ്കടവിള - 180632- 133568- 73.94%

10.അതിയന്നൂർ - 125942- 92535- 73.47%

11. പാറശ്ശാല- 172036- 122443- 71.17%

Show Full Article
TAGS:Kerala Local Body Election Candidates voting 
News Summary - Local body elections: 67.42 percent turnout in the capital
Next Story