ഫേസ്ബുക്കിൽ അപകീര്‍ത്തികരമായ പോസ്റ്റ്; ഒരാള്‍ അറസ്റ്റില്‍
text_fieldsമെഡിക്കൽ കോളജ്: ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചയാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി സജിമോനാണ് അറസ്റ്റിലായത്.
മെഡിക്കല്‍ കോളജ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സി.പി.എം നേതാവിന്റെ ഭാര്യയെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന പരാതിയിലായിരുന്നു അന്വേഷണം. വിദേശത്ത് ജോലിചെയ്തിരുന്ന വേളയിലാണ് സജിമോന്‍ അപമാനകരമായ പോസ്റ്റ് പങ്കുവെച്ചതെന്നായിരുന്നു പരാതി.
കഴിഞ്ഞദിവസം നാട്ടിലെത്തിയപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. മറ്റു സി.പി.എം നേതാക്കളെയും ബന്ധുക്കളെയും ഇയാൾ അപമാനിച്ചെന്നും പരാതിയുണ്ടായിരുന്നു.


