Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച പ്രതിക്ക് 22 വർഷം കഠിതടവും പിഴയും

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച പ്രതിക്ക് 22 വർഷം കഠിതടവും പിഴയും
cancel
Listen to this Article

നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കാ​ലം​മു​ത​ൽ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ 22 വ​ർ​ഷം ക​ഠി​ത​ട​വി​നും പി​ഴ​യും ശി​ക്ഷി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്ക​ൽ കു​തി​ര​കു​ള ചി​റ​ത്ത​ല​ക്ക​ൽ കൊ​ട്ടാ​രം വീ​ട്ടി​ൽ ഗോ​വി​ന്ദ രാ​ജു(21)​വി​നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫാ​സ്ട്രാ​ക്ക്​ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സു​ധീ​ഷ് കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷ​ത്തി പ​തി​നൊ​ന്നാ​യി​രം​രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്.

2017 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ന്ന് വ​ർ​ഷ​ക്കാ​ലം കു​ട്ടി​യെ ഇ​യാ​ൾ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ട്യൂ​ഷ​ന് പോ​യ ഇ​ട​ത്തും പ​ല​ത​വ​ണ കു​റ്റി​ക്കാ​കാ​ട്ടി​നു​ള്ളി​ൽ ഒ​ളി​ഞ്ഞി​രു​ന്നും ക​ന്നു​കാ​ലി​ക​ളെ അ​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ അ​വി​ടെ വെ​ച്ചും ലൈം​ഗി​ക​മാ​യി പീ​ഡ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ അ​മ്മ​യെ​യും ത​ന്നെ​യും മൃ​ഗ​ങ്ങ​ളെ​യും കൊ​ല്ലു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി ഉ​യ​ർ​ത്തി. മ​റ്റാ​രും ആ​ശ്ര​യ​മി​ല്ലാ​ത്ത അ​തി​ജീ​വി​ത പേ​ടി​ച്ച് ഈ ​വി​വ​രം ആ​രോ​ടും പ​റ​ഞ്ഞി​ല്ല.​അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ ഹാ​ജ​രാ​യി വി​വ​രം അ​റി​യി​ച്ചു.

അ​ങ്ങ​നെ​യാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​രോ സ​മ​യ​വും കു​ട്ടി​യെ അ​ടി​ച്ച് അ​വ​ശ​യാ​ക്കി​യാ​ണ് പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.​വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​എ​ച്ച്.​ഒ വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. 18 രേ​ഖ​ക​ളും നാ​ല് തൊ​ണ്ടി മു​ത​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി അ​ഡ്വ. സ​രി​ത ശൗ​ക്ക​ത്ത​ലി ഹാ​ജ​രാ​യി.

Show Full Article
TAGS:Latest News news Kerala News Trivandrum News 
News Summary - man arrested for rape case
Next Story