കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍
text_fieldsപാങ്ങോട്: കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍. കല്ലറ കതിരുവിള സ്വദേശി ഹുസൈന് (30) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 27 ഇരുന്നൂറിെൻറയും 16 നൂറിെൻറയും രണ്ട് അഞ്ഞൂറിെൻറയും നോട്ടുകള്‍ പിടിച്ചെടുത്തു.
നോട്ടുകള്‍ നൽകി ഇയാള്‍ കല്ലറയിെല ചില കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. നോട്ടില്‍ ചില കടക്കാര്‍ക്ക് സംശയം തോന്നുകയും ഹുസൈനെ തടഞ്ഞുെവച്ചശേഷം പൊലീസില്‍ വിവരമറിയിക്കുകയും പാങ്ങോട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നോട്ടുകള്‍ മറ്റൊരു കേസില്‍ എക്സൈസ് കസ്റ്റഡിയിലായ ബന്ധു എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ക്ക് കൈമാറിയതെന്ന് സമ്മതിച്ചതായും അറിയുന്നു. ഇതിനിടെ ഹുസൈെൻറ പേരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ 1.5 ലിറ്റര്‍ ചാരായം കൈവശംവെച്ചെന്ന് കാണിച്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുെണ്ടന്ന് അറിയുന്നു.