ആസ്ട്രേലിയയിൽ വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയതായി പരാതി
text_fieldsമെഡിക്കൽ കോളജ്: ആസ്ട്രേലിയയിൽ വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ യുവാവാണ് ഉള്ളൂരിലെ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിനെതിരെ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. സ്ഥാപന നടത്തിപ്പുകാരായ യുവതിയുൾപ്പെടെ രണ്ടു പേർ ചേർന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് പരാതി.
ജോബ് വിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞതു വിശ്വസിച്ച് പരാതിക്കാരൻ 2024 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 12.17 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു.
നാളിതുവരെ വിസ നൽകുകയോ തുക മടക്കി നൽകുകയോ ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.