Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightഗുരു പ്രതിമ തോട്ടിൽ;...

ഗുരു പ്രതിമ തോട്ടിൽ; പൊലീസിൽ പരാതി

text_fields
bookmark_border
ഗുരു പ്രതിമ തോട്ടിൽ; പൊലീസിൽ പരാതി
cancel
camera_alt

ഉ​ള​ളൂ​രി​ലെ തോ​ട്ടി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ പ്ര​തി​മ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന നാ​ട്ടു​കാ​ര്‍

Listen to this Article

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ പ്ര​തി​മ ഉ​ള​ളൂ​രി​ല്‍ തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ഉ​ള​ളൂ​ര്‍ പാ​ല​ത്തി​ന​ടി​യി​ലു​ള​ള മ​ലി​ന ജ​ലം ഒ​ഴു​കു​ന്ന തോ​ട്ടി​ല്‍ പ്ര​തി​മ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ള്ളൂ​രി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക്​ പോ​കു​ന്ന വ​ഴി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി​മ​യാ​ണ്. അ​ഞ്ച് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് പ​ഴ​യ പ്ര​തി​മ മാ​റ്റി പ​ഞ്ച​ലോ​ഹം കൊ​ണ്ടു​ള​ള പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

അ​വി​ടെ നി​ന്നും മാ​റ്റി​യ പ​ഴ​യ പ്ര​തി​മാ​യാ​ണ് ഇ​പ്പോ​ള്‍ തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​മ ക​ണ്ടെ​ത്തി​യ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ വി​വ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. ഉ​ള​ളൂ​രി​ലു​ള​ള മാ​ലി​ന്യ​ങ്ങ​ളും മ​ലി​ന ജ​ല​വും ഒ​ഴു​കു​ന്ന ഒ​രു കൈ​തോ​ടാ​ണി​തെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് പ്ര​തി​മ ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രും എ​സ്.​എ​ന്‍ഡി.​പി പ്ര​വ​ര്‍ത്ത​ക​രും ആ​രോ​പി​ക്കു​ന്ന​ത്. പ​ത്രാ​ധി​പ​ര്‍ കെ.​സു​കു​മാ​ര​ന്‍ സ്മാ​ര​ക യൂ​നി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ചേ​ന്തി അ​നി​ല്‍ സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Show Full Article
TAGS:Sree Narayana Guru statue river side Police Complaint 
News Summary - Guru statue in the ditch; Complaint to the police
Next Story