പുലയനാർകോട്ട ആശുപത്രി പരിസരത്ത് അടിക്കാടിന് തീപിടിച്ചു
text_fieldsപുലയനാര്‍കോട്ട ഗവ. ആശുപത്രി പരിസരത്ത് പുല്ലിനും അടിക്കാടിനും തീപിടിച്ചപ്പോള്‍ കെടുത്താന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്സ്
മെഡിക്കല്‍ കോളജ്: പുലയനാര്‍കോട്ട ഗവ. ആശുപത്രി പരിസരത്തുള്ള രണ്ടര ഏക്കറോളം സ്ഥലത്തെ ഉണങ്ങിയ പുല്ലിനും അടിക്കാടുകള്‍ക്കും തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.40 ഓടെയായിരുന്നു തീപിടിത്തം.
തീ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്നതോടെ ആശുപത്രിയിലെ സുരക്ഷ ജീവനക്കാര്‍ വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചു. സ്റ്റേഷന് ഓഫിസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് എത്തി ഒന്നര മണിക്കുര്‍കൊണ്ട് തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച പുക രോഗികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.