യുവതിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത ഭര്‍ത്താവിനെ മര്‍ദിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍
text_fieldsമെഡിക്കല്‍ കോളജ്: യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ച ലോഡ്ജ് മാനേജരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലുംമൂട് വായനശാല ജംങ്ഷന് പ്രതിഭ ഭവനില്‍ ഗോകുല്‍ (21) ആണ് പിടിയിലായത്. മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലെ മാനേജരായിരുന്നു ആക്രമണം നടത്തിയ ഗോകുല്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചെറുന്നിയൂര്‍ സ്വദേശി ഉമേഷിനെയാണ് പ്രതി ആക്രമിച്ചത്.
ജീവനക്കാരന് മോശമായി പെരുമാറിയെന്ന് ഭാര്യയില്നിന്നറിഞ്ഞ പരാതിക്കാരന് റിസപ്ഷന് കൗണ്ടറില്‍ നിന്ന ഗോകുലിനോട് ഇക്കാര്യം ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഗോകുല്‍ സമീപത്തുണ്ടായിരുന്ന കമ്പിപോലുളള ആയുധമുപയോഗിച്ച് ഉമേഷിന്റെ തലയ്ക്ക് ആഞ്ഞടിച്ചുവത്രെ. ഉമേഷ് വലതുകൈകൊണ്ട് തടഞ്ഞതിനാല്‍ കൈവിരലിനും നെറ്റിയിലും പരിക്കേറ്റു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് ഇടുപ്പില്‍ ചവിട്ടുകയായിരുന്നതായി ഉമേഷ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഷാഫിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.