കന്യാകുമാരിയിൽനിന്ന് കാണാതായ ഏഴുവയസ്സുകാരി നെയ്യാറ്റിൻകരയിൽ
text_fieldsനാഗർകോവിൽ: ഞായറാഴ്ച രാത്രി കന്യാകുമാരി കടൽത്തീരത്തുനിന്ന് കാണാതായ ഏഴ് വയസുകാരിയെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ കണ്ടെത്തി. കുട്ടിലെ കേരള പൊലീസ് കന്യാകുമാരി പൊലീസിനെ ഏൽപ്പിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശിനി സരസ്വതിയുടെ മകൾ സംഗീതയെയാണ് കാണാതായത്. കന്യാകുമാരിയിൽ മാതാവിനൊപ്പം ശംഖ് മാലയും മറ്റും വിൽക്കുകയായിരുന്ന കുഞ്ഞിനെ രാത്രി എട്ടോടെ കാണാതാവുകയായിരുന്നു. മാതാവ് കന്യാകുമാരി പൊലീസിൽ പരാതിപ്പെട്ടു. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ ഒരു യുവാവ് കുഞ്ഞിനോട് സംസാരിച്ച് നിൽക്കുന്നത് കണ്ടു. തുടർന്ന് കേരള പൊലീസ് നടത്തിയ തെരച്ചിലിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽനിന്ന് കുട്ടിയെ കണ്ടെത്തി.
മാതാവും പൊലീസും നെയ്യാറ്റിൻകരയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ചവരെ കുറിച്ച് അന്വേഷിച്ചുവരുന്നു.