ചെക്പോസ്റ്റിൽ കൈക്കൂലി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsനാഗർകോവിൽ: ആരൽവായ്മൊഴി ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ കൈക്കൂലി വാങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് സൂപ്രണ്ട് സുന്ദരവദനം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ ഭാഗങ്ങളിൽനിന്ന് കരിങ്കല്ലും പാറപ്പൊടിയും കയറ്റിയ അധിക ഭാരമുള്ള േടാറസ് ലോറികൾ കന്യാകുമാരി ജില്ല വഴി കേരളത്തിലേക്ക് നിർബാധം പോകുന്നത് പരിശോധിക്കാനാണ് ആരൽവായ്മൊഴിയിൽ പ്രത്യേക ചെക്പോസ്റ്റ് തുടങ്ങിയത്. ഇവിടെ കൈക്കൂലി വാങ്ങുന്ന ദൃശ്യമാണ് വൈറലായത്. തുടർന്ന് ഇവരെ ആദ്യം എ.ആർ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു.