Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2023 2:15 PM GMT Updated On
date_range 2023-12-13T19:51:26+05:30മദ്യലഹരിയിൽ കുരങ്ങിനെ ആക്രമിച്ചു, ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldscamera_alt
അറസ്റ്റിലായ രഞ്ജിത് കുമാർ
നാഗർകോവിൽ: വിനോദസഞ്ചാര കേന്ദ്രത്തിൽ കുരങ്ങിനെ മദ്യലഹരിയിൽ വാലിൽ പിടിച്ച് വലിച്ച് ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തയാളെ കന്യാകുമാരി ജില്ല ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. പണകുടി അണ്ണാനഗർ സ്വദേശി രഞ്ജിത്കുമാർ (42) ആണ് അറസ്റ്റിലായത്.
ഇയാൾ ഭൂതപാണ്ടി വനമേഖലയിൽ ഉൾപ്പെട്ട പണ കുടി റോസ്മിയപുരം കന്നിമാര ഓട ടൂറിസ്റ്റ് കേന്ദ്രത്തിലെ കുരങ്ങിനെയാണ് ഉപദ്രവിച്ചത്. ഡി.എഫ്. ഒ ഇളയരാജയുടെ നിർദേശപ്രകാരം ഭൂതപാണ്ടി റേഞ്ച് ഓഫിസർ രവീന്ദ്രൻ, മണികണ്ഠൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
Next Story