Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightഅടുപ്പിൽ തീ...

അടുപ്പിൽ തീ കത്തിക്കുന്നതിനിടെ ഏഴ് വയസുകാരി പൊള്ളലേറ്റ് മരിച്ചു

text_fields
bookmark_border
fire
cancel

നാഗർകോവിൽ: വെള്ളിച്ചന്ത വെള്ളമോടിയിൽ വീട്ടിലെ വിറക് അടുപ്പ് കത്തിക്കാൻ തിന്നർ എടുത്ത് ഒഴിക്കുന്നതിനിടയിൽ തീ ദേഹത്ത് പടർന്ന് ഏഴ് വയസുകാരി മരിച്ചു. തിരുനെൽവേലി കയത്താർ സ്വദേശികളായ വേൽപാണ്ടി , ഭൂപതി ദമ്പതികളുടെ മകൾ അക്ഷിക(7) ആണ് മരിച്ചത്. മാതാപിതാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു.

മൂന്ന് പേരും ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് അക്ഷിത മരണത്തിന് കീഴടങ്ങിയത്. ആതിലക്ഷ്മി(9) സഹോദരിയാണ്. ആക്രി കച്ചവടം ചെയ്ത് വരികയായിരുന്നു ഇവർ.

സംഭവത്തെക്കുറിച്ച് വെള്ളിച്ചന്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:Minor Obituary 
News Summary - Minor died after fire breakout
Next Story