കിണറ്റിൽ വീണ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു; വിഷവാതകം ശ്വസിച്ചതാകാമെന്ന് നിഗമനം
text_fieldsനാഗർകോവിൽ: മയിലാഡിക്ക് സമീപം ലക്ഷ്മിപുരത്ത് വീടിനു സമീപത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. ഇഷ്ടിക നിർമാണ തൊഴിലാളി ശ്രീലിംഗം(54), സുഹൃത്ത് ശെൽവൻ (34) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ശ്രീലിംഗത്തിൻ്റെ മകൻ ബൈക്ക് കിണറ്റിന് സമീപം വച്ച് മടങ്ങുമ്പോഴാണ് അബദ്ധത്തിൽ ബൈക്ക് കിണറിൽ വീണത്. ഉടനെ സഹായത്തിനായി ശെൽവത്തേയും കുട്ടി ശ്രീലിംഗം കിണറിൽ ഇറങ്ങി. ഇറങ്ങിയ ഉടനെ രണ്ട് പേരും ശ്വാസം ലഭിക്കാതെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ നടത്തിയ പ്രാഥമിക പരിശോധനയിൽ ബൈക്കിലെ പെട്രോൾ ടാങ്കിൽ നിന്നും ലീക്കായ പെട്രോളും കിണറ്റിലെ വാതകവും ചേർന്ന വിഷവാതകമായിരിക്കാം മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേന വിഭാഗം സുരക്ഷാ സംവിധനം ഒരുക്കി കിണറ്റിൽ ഇറങ്ങി മൃതദേഹം രാത്രിയോടെ പുറത്തെടുത്ത് ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മരിച്ച ശ്രീലിംഗത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. അഞ്ചുഗ്രാമം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.