Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNavayikkulamchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ അറസ്റ്റിൽ
cancel

കല്ലമ്പലം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 21കാരൻ അറസ്റ്റിൽ. നാവായിക്കുളം വടക്കേവയൽ കുന്നുവിള വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ മകൻ്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്.

രാത്രി വീട്ടമ്മയുടെ മകനുമൊത്ത് യുവാവ്​​ മദ്യപിച്ചിരുന്നു. അയാളെ ഭാര്യവീട്ടിലാക്കിയ ശേഷം നാവായിക്കുളത്തുള്ള വീട്ടമ്മയുടെ വീട്ടിലെത്തുകയായിരുന്നു. മകൻ മദ്യപിച്ച് ബോധമില്ലാതെ റബ്ബർ പുരയിടത്തിൽ കിടക്കുകയാണെന്ന്​ പറഞ്ഞ് അവരെ വിളിച്ചിറക്കി അവിടേക്ക്​ കൂട്ടിക്കൊണ്ടുപോവുകയും പിന്നാലെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വീട്ടമ്മ നിലവിളിച്ചതിനെതുടർന്നു പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

അവരുടെ പരാതിയിൽ രാത്രിതന്നെ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ് ഐ യുടെ നേതൃത്വത്തിൽ എസ്ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്ഐ അനിൽകുമാർ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിമോൻ.ആർ, സിവിൽ പോലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Show Full Article
TAGS:rape attempt housewife 
News Summary - youth arrested for trying to molest housewife
Next Story