Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ടംഗസംഘം പിടിയിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ടംഗസംഘം പിടിയിൽ
cancel
camera_alt

അ​ൻ​വ​ർ, നാ​സ​റു​ദീ​ൻ

Listen to this Article

നെ​ടു​മ​ങ്ങാ​ട്: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ര​ണ്ടം​ഗ​സം​ഘം ചു​ള്ളി​മാ​നൂ​രി​ൽ പി​ടി​യി​ലാ​യി. പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​വ​ർ (39), നാ​സ​റു​ദീ​ൻ (45) എ​ന്നി​വ​രെ വ​ലി​യ​മ​ല പൊ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ചു​ള്ളി​മാ​നൂ​രി​ലെ സ്വ​കാ​ര്യ സ്വ​ർ​ണ​പ്പ​ണ​യ ഇ​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ വ്യാ​ജ വ​ള​യു​മാ​യി പ​ണ​യം​വെ​ക്കാ​നെ​ത്തി​യ അ​ൻ​വ​ർ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഓ​ടി​മ​റ​ഞ്ഞു.

12.06 ഗ്രാം ​വ​ള​യാ​ണ് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന​ത്. സം​ശ​യം​തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പ​ണം എ​ടു​ക്കാ​നെ​ന്ന പേ​രി​ൽ സ​മീ​പ​ത്തെ ജൂ​വ​ല​റി ഷോ​പ്പി​ൽ വ​ള പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ അ​ൻ​വ​ർ നാ​ട്ടു​കാ​രെ വെ​ട്ടി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു.

സെ​പ്​​റ്റം​ബ​റി​ൽ മൂ​ന്നു​ത​വ​ണ ഇ​യാ​ൾ ഇ​തേ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.49 ല​ക്ഷം​രൂ​പ പ​ണ​യ തു​ക കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്ന് സ്ഥാ​പ​ന​യു​ട​മ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി നാ​സ​റു​ദീ​നും മു​ക്കു​പ​ണ്ടം വെ​ച്ച് 49,000 രൂ​പ ത​ട്ടി​ച്ചു. പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് സ്ഥാ​പ​ന​യു​ട​മ പ​റ​ഞ്ഞു. ചു​ള്ളി​മാ​നൂ​രി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ച് പ​രി​ച​യ​ക്കാ​രു​ടെ പേ​രു​പ​റ​ഞ്ഞാ​ണ് പ​ണ​യം വെ​ക്കാ​ൻ എ​ത്തു​ന്ന​ത്.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:fake gold financial fraud Police Case localnews 
News Summary - arrest made for pawning fake gold
Next Story