സ്ത്രീകളെ ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ
text_fieldsഡിജോ ഡാർവിൻ
നെടുമങ്ങാട്: സ്ത്രീകളെ ഉപയോഗിച്ച് മുക്കുപണ്ടങ്ങൾ ഗ്രാമീണ മേഖലയിലെ സ്വകാര്യ ഫൈനാൻസുകളിൽ പണയം വെപ്പിച്ച് പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ. വെമ്പായം വേറ്റിനാട് വൈ.എം.സി കോട്ടേജിൽ നിന്ന് ഉള്ളൂർ കല്ലമ്പള്ളിയിൽ താമസിക്കുന്ന ഡിജോ ഡാർവിൻ (36) നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
പരുത്തിക്കുഴി സൂര്യ ഫൈനാൻസിൽ ചിത്ര എന്ന സ്ത്രീയെ കൊണ്ട് മുക്കുപണ്ടം പണയം വെപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെത്ത കേസിലാണ് അറസ്റ്റ്. കേസിലെ രണ്ടാം പ്രതി ചിത്രയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ചിത്ര അറസ്റ്റിലായ വിവരം അറിഞ്ഞ് ഒളിവിൽ പോയ ഡിജോ ഡാർവിനെ പാലക്കാട്ടു നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.