മടവൂർ പഞ്ചവടി ഏലായിൽ നൂറുമേനി വിളവ്
text_fieldsമടവൂർ ഗ്രാമപഞ്ചായത്ത് പഞ്ചവടി പാടശേഖരത്തിൽ ഹരിതകർമസേന അംഗം ഷീബയുടെ
നേതൃത്വത്തിൽ ആറ് ഏക്കറിൽ ചെയ്ത രണ്ടാംവിള നെൽ കൃഷിയുടെ വിളവെടുപ്പ്
കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പഞ്ചവടി പാടശേഖരത്തിൽ ഹരിതകർമസേന അംഗം ഷീബയുടെ നേതൃത്വത്തിൽ ആറ് ഏക്കറിൽ ചെയ്ത രണ്ടാംവിള നെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു.
മനുരത്ന ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷിചെയ്തത്. വിളവെടുപ്പ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തംഗം കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസർ ആശാ ബി. നായർ, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, ബ്ലോക്ക് പഞ്ചായത്തംഗം അഫ്സൽ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശാന്തിമോൾ വി.എസ് തുടങ്ങിയവർ പങ്കെടുത്തു.