Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightആശുപത്രിയിലെ...

ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റു

text_fields
bookmark_border

നെടുമങ്ങാട്: ജില്ല ആശുപത്രിയിൽ കെട്ടിടത്തിനുള്ളിലെ കോൺക്രീറ്റ് സീലിങ് പാളികൾ അടർന്നു വീണു രോഗിയുടെ ബന്ധുവിന് പരിക്കേറ്റു. നടുവേദനക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദ്ദീനൊപ്പം എത്തിയ ബന്ധു നൗഫിയ നൗഷാദ് (21)നാണ് കയ്യിൽ പരിക്കേറ്റത്. ഫസിലുദ്ദീനെ പി.എം.ആർ ഒ.പിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ ആണ് സംഭവം. നൗഫിയയുടെ ഇടതു കയ്യിലാണ് പാളികൾ അടർന്ന് വീണത്. അപകടത്തിന് പിന്നാലെ പി.എം.ആർ ഒ.പി ഇവിടെ നിന്ന് മറ്റൊരു ഭാഗത്തേക്ക്‌ മാറ്റി.


Show Full Article
TAGS:Collapsed hospital nedumangadu 
News Summary - Patient's relative injured after concrete slabs at hospital collapse
Next Story