ജില്ല ആശുപത്രിയിൽ കോൺക്രീറ്റ് പാളികൾ അടർന്നു വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്
text_fieldsആശുപത്രി കെട്ടിടത്തിനുള്ളിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണ് പരിക്കേറ്റ നൗഫിയ
നെടുമങ്ങാട്: ജില്ല ആശുപത്രിയിൽ കെട്ടിടത്തിനുള്ളിലെ കോൺക്രീറ്റ് സീലിങ് പാളികൾ അടർന്നു വീണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റു.
നടുവേദനക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി. ഫസിലുദീന്‍ ഒപ്പം എത്തിയ ബന്ധു നൗഫിയ നൗഷാദ് (21) നാണ് കൈക്ക് പരിക്കേറ്റത്. ഫസിലുദീനൊപ്പം പി.എം.ആർ ഒ.പിയിൽ ഡോക്ടറെ കാണാനായി ഇരിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ ആണ് സംഭവം.
നൗഫിയയുടെ ഇടതു കൈയ്യിലാണ് പാളികൾ അടർന്നു വീണത്. എക്സ്റേ പരിശോധനയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിലും വേദന ഉണ്ട്. ആശുപത്രിയിൽ തന്നെ നൗഫിയക്ക് ചികിത്സ നൽകി. അപകടത്തിന് പിന്നാലെ പി.എം.ആർ ഒ.പി ഇവിടെ നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറ്റി.


