Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനെടുമങ്ങാട്...

നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ ഇന്നുമുതൽ സർവിസ്

text_fields
bookmark_border
നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ ഇന്നുമുതൽ സർവിസ്
cancel

നെ​ടു​മ​ങ്ങാ​ട്: ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ടി​രു​ന്ന നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ബു​ധ​നാ​ഴ്ച തു​റ​ന്നു​കൊ​ടു​ക്കും. രാ​വി​ലെ മു​ത​ല്‍ ഡി​പ്പോ​യി​ല്‍ നി​ന്ന്​ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. ഒ​രു മാ​സ​മാ​യി ബ​സ് സ​ർ​വി​സു​ക​ൾ ന​ഗ​ര​ത്തി​ന്റെ വി​വി​ധ സെ​ക്ട​റു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് യാ​ര്‍ഡി​ന്റെ​യും മെ​ക്കാ​നി​ക്ക​ല്‍ ഏ​രി​യ​യു​ടെ​യും ശോ​ച്യാ​വ​സ്ഥ​യും യാ​ത്ര​ക്കാ​ര്‍ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി സ്ഥ​ലം എം.​എ​ൽ.​എ​യും ഭ​ക്ഷ്യ​മ​ന്ത്രി​യു​മാ​യ ജി.​ആ​ർ. അ​നി​ലി​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന്​ 80 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ച്ച​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ സ​ർ​വി​സ് ഏ​രി​യ കൃ​ത്യ​മാ​യി ക്ര​മ​പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ് എ​യ്​​ഡ് പോ​സ്റ്റി​ന് സ്ഥി​രം കൗ​ണ്ട​ര്‍ സ​ജീ​ക​രി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു. ഇ​തു​കൂ​ടാ​തെ സി.​സി.​ടി.​വി നി​രീ​ക്ഷ​ണ​ത്തി​നാ​യി എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍നി​ന്ന്​ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:KSRTC Depot Renovation work nedumangad KSRTC bus servies Transport Department 
News Summary - Service from Nedumangad KSRTC depot from today
Next Story