മദ്യപിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാരിയെല്ല് അടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ
text_fieldsഅജിത്
നെടുമങ്ങാട്: മദ്യപാനത്തിനിടെ സുഹൃത്തിന്റെ വാരിയെല്ല് കസേര കൊണ്ട് അടിച്ചു പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. കരകുളം കണ്ണണിക്കോണം ഇവാൻ ഹൗസിൽ അജിത് (സുധി-28) ആണ് പിടിയിലായത്. കഴിഞ്ഞ 27ന് രാത്രി 8ന് എണിക്കരയ്ക്ക് സമീപത്തെ മുളകുട്ടത്തിന് അടുത്തുള്ള വെയ്റ്റിങ് ഷെഡിൽ വച്ചാണ് ഏണിക്കര പഴയറ്റിങ്കര സ്വദേശി അജയകുമാറിന് മർദനമേറ്റത്. അജിത്തും ഏണിക്കര സ്വദേശി രഞ്ജുവും അജയകുമാറും ഇവിടെ ഇരുന്നു മദ്യപിക്കുകയായിരുന്നു.
മദ്യം തീർന്നപ്പോൾ വാങ്ങി കൊണ്ട് വരാൻ അജിത് ആവശ്യപ്പെട്ടപ്പോൾ അജയകുമാർ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
രഞ്ജു മുതുകിൽ ചവിട്ടിയപ്പോൾ തറയിൽ വീണ അജയകുമാറിനെ അജിത് അവിടെ കിടന്ന പ്ലാസ്റ്റിക് കസേര എടുത്ത് അടിയ്ക്കുകയും അപ്പോൾ 4 വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടായതായും പൊലീസ് പറഞ്ഞു. മദ്യപ സംഘത്തിൽ ഉണ്ടായിരുന്ന രഞ്ജുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


