ഓട്ടോയിൽ കറങ്ങി കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
നെടുമങ്ങാട്: ഓട്ടോറിക്ഷയിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ എക്സൈസ് പിടിയിൽ. ഇവരിൽ നിന്ന് ഒരു കിലോ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ (30), കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്ന് പിടികൂടിയത്. ഓട്ടോയിൽ കറങ്ങി കഞ്ചാവു വിൽപ്പന നടത്തുന്നതിനിടെ കരകുളം മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. താഹിർ നിരവധി മയക്കുമരുന്ന് കേസിലും മറ്റ് ക്രിമിനൽ കേസുകളിയും പ്രതിയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് പറഞ്ഞു.


