Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനെടുമ്പാറ...

നെടുമ്പാറ പാറക്കുളത്തിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ടു​പേർ കസ്റ്റഡിയിൽ

text_fields
bookmark_border
നെടുമ്പാറ പാറക്കുളത്തിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ടു​പേർ കസ്റ്റഡിയിൽ
cancel
camera_alt

ക​ര​കു​ളം നെ​ടു​മ്പാ​റ പാ​റ​ക്കു​ള​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​പ്പോ​ൾ

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പാ​റ പാ​റ​ക്കു​ള​ത്തി​ൽ മാ​ലി​ന്യം​ത​ള്ളി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ബു​ധ​ൻ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മാ​ലി​ന്യ​മെ​ത്തി​ച്ച ര​ണ്ടു​പേ​രെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. സി.​സി.​ടി.​വി സ്ഥാ​പി​ച്ചി​ട്ടും മാ​ലി​ന്യ​നി​ക്ഷേ​പം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ കാ​ത്തി​രു​ന്നാ​ണ് മാ​ലി​ന്യം നി​റ​ച്ചെ​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​രാ​ജീ​വും ഏ​ണി​ക്ക​ര വാ​ർ​ഡം​ഗം ആ​ശ​യും റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും സ്ഥ​ല​ത്തെ​ത്തി.

പാ​റ​ക്കു​ള​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ൻ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ന്റ് യു. ​ലേ​ഖ റാ​ണി​യും വൈ​സ് പ്ര​സി​ഡ​ന്റ് സു​നി​ൽ കു​മാ​റും അ​റി​യി​ച്ചു.

Show Full Article
TAGS:vehicle caught dumping garbage Trivandrum News 
News Summary - Vehicle caught dumping garbage in Nedumpara; two people in custody
Next Story