പനവൂർ അജയപുരത്ത് കാട്ടുപോത്തുകളിറങ്ങി
text_fieldsനെടുമങ്ങാട്: പനവൂർ പഞ്ചായത്തിൽ അജയപുരം മലയ്കോണത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകളിറങ്ങി. പത്തോളം കാട്ടുപോത്തുകളെ കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. ശനിയാഴ്ച രാത്രി എട്ടോടെയാണ് ആദ്യം പോത്തിനെ കണ്ട പ്രദേശവാസി നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് രാത്രി 10 ഓടെ പാലോട് നിന്ന് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി. അവർ എത്തിയ സമയത്തും മലയ്ക്കോണം ഭാഗത്ത് റോഡിന്റെ വശത്ത് പോത്തുകളുണ്ടായിരുന്നു. ഇവർ വെടി വച്ച് സമീപത്തെ വന പ്രദേശത്തേക്ക് ഇവയെ ഓടിച്ചു.
ഒരാഴ്ച മുമ്പ് അടുത്ത പ്രദേശമായ പൂവക്കാടും പത്തോളം കാട്ടുപോത്തുകളെ ടാപ്പിങ് തൊഴിലാളി കണ്ടിരുന്നു. ഈ കാട്ടുപോത്തുകൾ ഇനിയും ജനവാസ മേഖലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാല നാട്ടുകാർ ഭീതിയിലാണ്.


