സുഹൃത്തിനെ കുത്തിയ കേസിൽ യുവാവ് പിടിയില്‍
text_fieldsരതീഷ്
നേമം: ഒന്നിച്ച് മദ്യപിച്ചശേഷം സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ യുവാവ് പിടിയില്‍. പാപ്പനംകോട് സ്വദേശി രതീഷാണ് (32) പിടിയിലായത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം. കാലടി കോട്ട വാഴവിളാകത്ത് വാടകക്ക് താമസിക്കുന്ന വിഷ്ണുവിനാണ് (32) കുത്തേറ്റത്.
മരുതൂര്‍ക്കടവിലെ ക്ഷേത്രത്തിലേക്ക് പോകുന്ന ആര്‍ച്ചിനു സമീപത്തിരുന്നാണ് ഇരുവരും മദ്യപിച്ചത്. രതീഷ് വിഷ്ണുവുമായി വാക്കുതര്‍ക്കമുണ്ടാകുകയും അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയുമായിരുന്നത്രെ. സാരമായി മുറിവേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് രതീഷെന്ന് പൊലീസ് പറഞ്ഞു. കരമന സി.ഐ അനൂപ്, എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ കിരണ്‍, അജി എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.