Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകഞ്ചാവ് വിൽപ്പന...

കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

പ്ര​തി​ക​ളാ​യ ജി​തി​ന്‍, ര​ജീ​ഷ്, ലി​ജോ മോ​ന്‍

നേ​മം: സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​റെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ൽ മൂ​ന്നം​ഗ​സം​ഘ​ത്തെ അ​റ​സ്റ്റ്​ ചെ​യ്തു. നെ​ടു​ങ്കാ​ട് കു​ന്നി​ന്‍പു​റം വീ​ട്ടി​ല്‍ ജി​തി​ന്‍ (24), നെ​ടു​ങ്കാ​ട് യോ​ഗീ​ശ്വ​രം വീ​ട്ടി​ല്‍ ര​ജീ​ഷ് (26), ആ​ന​ത്താ​നം മു​ടു​മ്പി​ല്‍ വീ​ട്ടി​ല്‍ ലി​ജോ മോ​ന്‍ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി ബ​ണ്ട്​ റോ​ഡ് ഭാ​ഗ​ത്ത് ജീ​പ്പു​മാ​യി എ​ത്തി​യ ക​ര​മ​ന സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ജ​യ​ച​ന്ദ്ര​നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വ​യ​റി​നും കാ​ലി​നു​മാ​ണ് കു​ത്തേ​റ്റ​ത്. ജ​യ​ച​ന്ദ്ര​ന്‍ സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഡി.​സി.​പി ന​കു​ല്‍ രാ​ജേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര​മ​ന സി.​ഐ അ​നൂ​പ്, എ​സ്.​ഐ​മാ​രാ​യ സ​ന്ദീ​പ്, അ​ജി​ത്കു​മാ​ര്‍, കൃ​ഷ്ണ​കു​മാ​ര്‍, സി.​പി.​ഒ ഹി​ര​ണ്‍ എ​ന്നി​വ​രാ​ണ് മൂ​വ​ര്‍സം​ഘ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
TAGS:Crime News Stabbing case 
News Summary - Three arrested for stabbing police officer case
Next Story