രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 101കുപ്പി മദ്യം പിടികൂടി
text_fieldsമദ്യം സൂക്ഷിച്ചിരുന്ന രഹസ്യ അറ
നെയ്യാറ്റിന്‍കര: പെരിങ്ങമ്മല ഇടുവയില്‍, വീടിന് മുന്നിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ 101 മദ്യം കുപ്പി കണ്ടെത്തി. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സംഭവത്തിൽ പെരിങ്ങമ്മല ഇടുവ സ്വദേശി പ്രജീഷ് കുമാറിനെ (45) എക്സൈസ് അറസ്റ്റ് ചെയ്തു.
വീടിന്റെ സ്റ്റെയര്‍കേസിന് അടിയിൽ ആരും സംശയിക്കാത്ത തരത്തില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് എക്സൈസുകാരെ പോലും ഞെട്ടിക്കുന്ന തരത്തിൽ മദ്യം സൂക്ഷിച്ചിരുന്നത്. പ്രജീഷ് അനധികൃത മദ്യവില്‍പ്പന നടത്തുന്നുവെന്ന് നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണ കച്ചവടത്തിനായാണ് മദ്യം ശേഖരിച്ചതെന്ന് എക്സൈസ് പറഞ്ഞു.