ജില്ല ശാസ്ത്രോത്സവം തുടങ്ങി
text_fieldsനെയ്യാറ്റിൻകര: ജില്ല ശാസ്ത്രോത്സവം നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിൽ തുടങ്ങി. 12 ഉപജില്ലകളിൽ നിന്നായി ശാസ്ത്രമേളയിൽ 360 കുട്ടികൾ, ഗണിത ശാസ്ത്രമേളയിൽ 672, സാമൂഹിക ശാസ്ത്രമേളയിൽ 550, ഐ.ടി മേളയിൽ 372, പ്രവൃത്തി പരിചയമേളയിൽ 1331 കുട്ടികളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്.
കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി. സുനിത റാണി, കൊടങ്ങാവിള വിജയുമാർ, എസ്. രമ, ആർ.ഡി.ഡി കെ. സുധ, ഡി.ഇ.ഒമാരായ ബി. ഇബ്രാഹിം, ആർ. ബിജു, ബിന്ദു, എ.ഇ.ഒ കവിത ജോൺ, എസ്.എസ്. ഷാജി, ഡി. വിജയകുമാർ, എസ്.കെ അനിൽകുമാർ, എൻ.എസ്. ശ്രീകല, എസ്.ആർ. സുജകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ആർ. ഷീജ, റിസപ്ഷൻ കൺവീനർ പ്രകാശ് പോരടം എന്നിവർ സംസാരിച്ചു.


