Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightഒരു വയസുകാരന്റെ...

ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; കുട്ടിയുടെ കൈക്ക് മൂന്ന് പൊട്ടൽ

text_fields
bookmark_border
ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; കുട്ടിയുടെ കൈക്ക് മൂന്ന് പൊട്ടൽ
cancel
Listen to this Article

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ദുരുഹത ഒഴിയുന്നില്ല. അച്ഛൻ നൽകിയ ബിസ്കറ്റ് കഴിച്ച് കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചതെന്നാണ് ബന്ധുകൾ ആരോപിക്കുന്നത്. മാതാപിതാക്കളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനം. കുട്ടിയുടെ കൈക്കേറ്റ പൊട്ടലാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

പൊട്ടലിനെകുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല. മൂന്ന് പൊട്ടലുകളാണ് കുഞ്ഞിന്റെ കൈയ്യിലുള്ളത്. ഇക്കാര്യം തിരക്കിയപ്പോള്‍ ചികിത്സ തേടിയിരുന്നെന്നും എങ്ങനെയാണ് പരിക്ക് ഉണ്ടായതെന്ന് അറിയില്ലെന്നുമായിരുന്നു മാതാപിതാക്കളുടെ മൊഴി. ഒരാഴ്ച മുമ്പാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാഴ്ച മുമ്പാണ് കുഞ്ഞിന്റെ കൈയ്യില്‍ പൊട്ടലുണ്ടായതെന്നാണ് ഡോക്ടറുടെ മൊഴി.

അച്ഛന്‍ നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞ് കുഴഞ്ഞുവീണത്. സംശയത്തെ തുടര്‍ന്ന് ബിസ്‌ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റേയും കൃഷ്ണപ്രിയയുടെ മകന്‍ ഇഹാന്‍ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. വരും ദിവസങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്

Show Full Article
TAGS:Death News baby dead trivandrum 
News Summary - Mystery continues in one-year-old boy's death; child's hand fractured three times
Next Story