ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന മോഷ്ടാവ് പിടിയിൽ
text_fieldsപ്രശാന്ത്
നെയ്യാറ്റിൻകര: മുള്ളറവിള കല്ലുപാലം ശ്രീകണ്ഠശാസ്ത ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിലായി. വണ്ടന്നൂർ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന പ്രശാന്തനെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു മോഷണം. ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചി തകർത്ത് പണം കവരുകയായിരുന്നു. ക്ഷേത്രനട തുറക്കാൻ എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിയുന്നത്. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ക്ഷേത്രാധികൃതർ പൊലീസിന് കൈമാറിയിരുന്നു. മുമ്പും സമാനതരത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പ്രശാന്തൻ
. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും മോഷണത്തിനെത്തിയത്. നെയ്യാറ്റിൻകര സി.ഐ പ്രദീപിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.


