Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2025 6:50 AM GMT Updated On
date_range 26 Oct 2025 6:50 AM GMTഓപറേഷന് ഡി -ഹണ്ട്: 45 പേരെ അറസ്റ്റ് ചെയ്തു
text_fieldsListen to this Article
തിരുവനന്തപുരം: നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 45 പേർ.
മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1498 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലെല്ലാം കൂടി 0.0054204 കി.ഗ്രാം എം.ഡി.എം.എയും 0.05558 കി.ഗ്രാം കഞ്ചാവും 33 കഞ്ചാവ് ബീഡികളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Next Story


