Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightപടക്കനിർമാണ ഷെഡിൽ...

പടക്കനിർമാണ ഷെഡിൽ പൊട്ടിത്തെറി; നാല് വനിതകൾക്ക് പരിക്ക്

text_fields
bookmark_border
പടക്കനിർമാണ ഷെഡിൽ പൊട്ടിത്തെറി; നാല് വനിതകൾക്ക് പരിക്ക്
cancel
camera_alt

പടക്കനിർമാണ ഷെഡ് പൊട്ടിത്തെറിയിൽ തകർന്ന നിലയിൽ.

Listen to this Article

പാലോട് : നന്ദിയോട് പേരയം താളിക്കുന്നിൽ പടക്കനിർമാണ ഷെഡിൽ പൊട്ടിത്തെറിയിൽ നാല് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷീബ ഉൾപ്പെടെ നാല് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താളിക്കുഴി ആൻ ഫയർ വർക്ക്സിലായിരുന്നു തീ പിടിത്തം. വെടിമരുന്ന് മിക്സ് ചെയ്യുന്നതിനിടെ ഉഗ്ര സ്ഫോടനത്തോടനത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. താൽക്കാലിക ഷെഡിൽ ആണ് നിർമ്മാണ പ്രവർത്തനം നടന്നത്. അജിത്കുമാറിന്‍റെ പേരിലാണ് ലൈസൻസ്. വിതുര ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പാലോട് പോലീസ് കേസെടുത്തു.

Show Full Article
TAGS:explosion Fireworks Factory trivandrum 
News Summary - Explosion in fireworks manufacturing shed; Four women injured
Next Story