Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightനാടൻ തോക്കും വാറ്റ്...

നാടൻ തോക്കും വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
നാടൻ തോക്കും വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത തോ​ക്കും ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും. ഇൻസൈറ്റിൽ നൗ​ഷാ​ദ്

പാ​ലോ​ട്: എ​ക്സൈ​സ്​ റെ​യ്‌​ഡി​ൽ ര​ണ്ട് നാ​ട​ൻ തോ​ക്കും ആ​റ് ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വും 250 ലി​റ്റ​ർ കോ​ട​യു​മാ​യി ക​രി​മ​ൺ​കോ​ട് ഊ​രാ​ളി കോ​ണ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പെ​രി​ങ്ങ​മ്മ​ല താ​ന്നി​മൂ​ട് സ്വ​ദേ​ശി നൗ​ഷാ​ദ് (42) പി​ടി​യി​ൽ. ഇ​യാ​ൾ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ വാ​റ്റു​ന്ന ചാ​രാ​യം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​ക്കാ​ത്ത​തു​കൊ​ണ്ട്​ സ​മീ​പ​വാ​സി​ക​ൾ​ക്കാ​ർ​ക്ക്​ സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. വാ​ട​ക​വീ​ട്ടി​ൽ ഭാ​ര്യ​യും കു​ഞ്ഞും പ്ര​തി​യു​ടെ പി​താ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​നു​പി​ന്നി​ൽ ആ​ടി​നെ കെ​ട്ടു​ന്ന​തി​നു​സ​മീ​പ​ത്ത്​ ബാ​ര​ലു​ക​ളി​ലാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്റ്റൗ ​ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത നാ​ട​ൻ തോ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​രു​തു​ന്നു. തോ​ക്ക് വെ​ടി​മ​രു​ന്ന് നി​റ​ച്ച നി​ല​യി​ലാ​ണ്. സ​മാ​ന കേ​സി​ൽ നേ​ര​ത്തേ​യും നൗ​ഷാ​ദ് ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​ർ, ബി​ജു, ഷ​ജീം, ഗോ​പി​നാ​ഥ്, ശ്രീ​ല​ത, ശ്രീ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Excise Raid Drug Case Arrest palode 
News Summary - Man arrested with gun and liquor
Next Story