കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅൻഷാദ്
പാലോട്: രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിന് സമീപമുള്ള വീട്ടിൽ രണ്ടു മാസമായി വാടകക്ക് താമസിക്കുന്ന ചിതറ കൊല്ലായിൽ കിളിതട്ട് സ്വദേശി അൻഷാദ് (32) ആണ് പിടിയിലായത്. കൊല്ലായിൽ ജങ്ഷനിൽ കട നടത്തുന്ന അൻഷാദ് കഞ്ചാവ് ചെറുപാക്കറ്റുകളാക്കി ബൈക്കിൽ ചുറ്റി നടന്നാണ് വിതരണം ചെയ്യുന്നത്. പാലോട്, ചിതറ സ്റ്റേഷനുകളിലെ കഞ്ചാവ് കേസിലെയും, അടിപിടി കേസിലെയും പ്രതിയാണ്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺകുമാറിന്റെ നിർദേശനുസരണം പാലോട് ഇൻസ്പെക്ടർ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, രാജൻ, ഡാൻസാഫ് എസ്.ഐ ഷിബു, സജു, എ.എസ്.ഐ സതികുമാർ, ഉമേഷ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.