Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

text_fields
bookmark_border
കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ സ​ജി​ൻ

പാലോട്: ഇടിഞ്ഞാർ മുല്ലച്ചലിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഇരുചക്ര വാഹനയാത്രക്കാരനായ ഇടിഞ്ഞാർ അടിയോടി കോളനി റോഡരികത്ത് സജിൻ ഭവനിൽ സജിൻ (28) നെയാണ് കഴിഞ്ഞ ദിവസം കാട്ടാന ഓടിച്ചത്. രാവിലെ 6.30 ന് കുടപ്പനക്കുന്ന് സ്കൂൾ ജീവനക്കാരനായ സജിൻ സ്കൂളിലേക്കുള്ള യാത്രക്കായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്.

ബൈക്കുമായി റോഡിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. പാലോട് ആശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾ മുമ്പ് ഇതേ സ്ഥലത്ത് മറ്റ് രണ്ടു പേരെ ആന ഓടിച്ചിരുന്നു. ഈ മേഖലയിൽ ആനശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:young man injured Wild Elephant Attack Government of Kerala 
News Summary - Young man injured in wild elephant attack
Next Story