Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപച്ചക്കറി കയറ്റി വന്ന...

പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞു

text_fields
bookmark_border
പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞു
cancel

പാറശ്ശാല: ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞു. ശനിയാഴ്ച അതിരാവിലെ മൂന്നരക്കാണ് അപകടം. തമിഴ്‌നാട്ടിലെ കാവല്‍ കിണറില്‍ നിന്ന് ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് പാറശാലക്ക് സമീപം ഇഞ്ചിവിളയില്‍ റോഡ് വക്കിലേക്ക് മറിഞ്ഞത്.

ലോറി ഡ്രൈവര്‍ മൈലാടി സ്വദേശി ശിവയെ (39) നിസ്സാര പരിക്കുകളോടെ പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേഗതയിലെത്തിയ ലോറി കുത്തിറക്കത്തില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണം. ലോറിയും റോഡിൽ ചിതറിയ പച്ചക്കറികളും അപകടസ്ഥലത്ത് നിന്ന് മാറ്റിയശേഷം ലോറിയില്‍ നിന്ന് റോഡിലേക്ക് പതിച്ച ഓയില്‍ പാറശാല നിന്ന് അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Local News Trivandrum News parassala 
News Summary - A lorry carrying vegetables overturned
Next Story