ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് തകര്‍ത്ത കേസിൽ പ്രതി പിടിയില്‍
text_fieldsബിനു
പാറശ്ശാല: ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയിലായി. പാറശ്ശാല അയിര വടുവൂര്‍കോണം സ്വദേശി ബിനുവാണ് (48) പിടിയിലായത്. 80ഓളം സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയിലേക്ക് പൊലിസ് എത്തിയത്. മുമ്പ് രണ്ടുതവണ മോഷണ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ കോൺഫറന്‍സ് ഹാളിന്റെ വാതില്‍ തകര്‍ത്താണ് ഉള്ളില്‍ കയറിയത്. രേഖകളെല്ലാം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. വാഹനവും തകര്‍ത്തു. സമീപത്തുനിന്ന് കമ്പിപ്പാര കണ്ടത്തി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പാറശ്ശാല സി.ഐ സജി, എസ്.ഐ ദിപു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.