11കാരനെ പീഡിപ്പിച്ച കേസിൽ 60കാരന് 30വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
text_fieldsഅംബിദാസ്
പാറശ്ശാല: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ 60കാരന് 30 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പൊഴിയൂര്‍ തെക്കേ കൊല്ലംകോട് പൊയ്പ്പള്ളിവിളാകം വീട്ടില്‍ അംബിദാസി(60)നെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ. പ്രസന്ന പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021ലാണ്. പ്രതി കുട്ടിയെ തേങ്ങ പെറുക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട സന്തോഷ് കുമാര്‍, വിനോദ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന് ലെയ്സന്‍ ഓഫിസര്‍മാരായ ശ്യാമള ദേവി, ജനീഷ് എന്നിവര്‍ ഹാജരായി.