കാറിനു മുന്നിൽനിന്ന് യുവതിക്ക് അത്ഭുത രക്ഷപ്പെടൽ
text_fieldsകാര്‍ മറ്റൊരു കാറില്‍ ഇടിച്ച് മറിഞ്ഞപ്പോള്‍ രക്ഷപ്പെടുന്ന
യുവതിയുടെ സി.സി ടി.വി ദൃശ്യം
പാറശ്ശാല: അമിതവേഗതയിലെത്തിയ കാറിനു മുന്നിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. വേഗത്തിലെത്തിയ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് മറിഞ്ഞു. കാറുകള്‍ക്കിടയില്‍ കുടുങ്ങിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെ പാറശ്ശാല ചെങ്കവിളയിലാണ് അപകടം. അമിതവേഗയിലെത്തിയ കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു.
ഇരു കാറുകള്ക്കുമിടയിലുണ്ടായിരുന്ന യുവതിയുടെ ഷാൾ ഇടിയിൽ നഷ്ടമായി. അപകട സമയം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വശത്ത് കൂടി പ്രദേശവാസിയായ യുവതി ചെങ്കവിള ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു. മുന്നില്‍ നിന്നും കാര്‍ അതിവേഗം പാഞ്ഞ് എത്തിയതോടെയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.