വഴുതോട്ടുകോണം കുളത്തിന് ശാപമോക്ഷമായില്ല; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
text_fieldsകൊല്ലയില്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വഴുതോട്ടുകോണം കുളത്തിന്റെ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് റോഡ് ജെ. സി.ബി ഉപയോഗിച്ച് പൊളിച്ച നിലയില്ചേര്ന്ന കോണ്‍ക്രീറ്റ് റോഡ് ജെ. സി.ബി ഉപയോഗിച്ച് പൊളിച്ച നിലയില്‍
പാറശ്ശാല: കൊല്ലയില്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വഴുതോട്ടുകോണം കുളത്തിന് ഇനിയും ശാപമോക്ഷമില്ല. മൂന്ന് വര്‍ഷം മുന്‍പ് റോഡ് പണിക്ക് ടാര്‍ കയറ്റിവന്ന ടിപ്പര്‍ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് കുളത്തിലേക്ക് പതിച്ചതാണ് അപകടകാരണം.
സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ അപകടം നിറഞ്ഞ റോഡിലൂടെയാണ് കടന്ന് പോകുന്നത്. പഞ്ചായത്തിനും മറ്റ് അധികാരികള്‍ക്കും നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെയും പ്രശ്നത്തിന് ശാശ്വത പരിഹാരം ആയില്ല.തൊഴിലുറപ്പ് ഫണ്ട് എന്ന പേരില്‍ പഞ്ചായത്ത് ഇപ്പോള്‍ പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചതായി പറയുന്നു.എന്നാല്‍ പണി എവിടെയും എത്തിയില്ല.
വെള്ളം വറ്റിക്കാനെന്ന പേരില്‍ നൂറുകണക്കിന് ആളുകളും വാഹനങ്ങളും ദിവസവും കടന്നുപോകുന്ന കുളത്തിന്റെ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് ഇട്ടിട്ട് നാളേറെയായി. ഇതുകാരണം ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ചെറുവാഹനങ്ങളും കാല്‍നടയാത്രക്കാര്‍ക്കും ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കാതായിട്ട് നാളേറെയായി. എത്രയും വേഗം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.