ഡോക്ടര്‍മാര്‍ തമ്മിൽ തര്‍ക്കം; പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയില്‍ മുടങ്ങിയത് രണ്ട് ശസ്ത്രക്രിയകള്‍
text_fieldsസർക്കാർ നിരക്ക് നടപ്പാക്കുക, തൊഴിലാളി സുരക്ഷ ഉറപ്പാക്കുക, ഓൺലൈൻ ഗിഗ് വർക്കേഴ്സിന് നീതി നൽകുക തുടങ്ങിയ
ആവശ്യങ്ങളുന്നയിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ ഓൺലൈൻ ടാക്സി സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധ ധർണ
പേരൂര്‍ക്കട: ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കാരണം പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ മുടങ്ങിയത് രണ്ട് ശസ്ത്രക്രിയകള്‍. അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരും സര്‍ജറി വിഭാഗം ഡോക്ടറും തമ്മിലുണ്ടായ തര്‍ക്കമാണ് കാരണം. അനസ്തേഷ്യയിലെ ബിനില്‍, പ്രിയ എന്നീ ഡോക്ടര്‍മാരും സര്‍ജറിയിലെ ഗണേഷും തമ്മിലായിരുന്നു തര്‍ക്കം.
ഗ്രേഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ജറി വിഭാഗത്തിലേക്ക് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് പ്രശ്നത്തിനു കാരണമായത്. ഇക്കാരണത്താല്‍ സര്‍ജറി ഡോക്ടര്‍മാര്‍ക്കൊപ്പം സഹകരിക്കാന്‍ അനസ്തേഷ്യ വിഭാഗം തയ്യാറായില്ല. ചൊവ്വാഴ്ച രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തേണ്ടിയിരുന്നതാണ് ഇതുമൂലം മുടങ്ങിയത്.
ഒരു രോഗിയെ ശസ്ത്രക്രിയക്ക് തയ്യാറാക്കി കഴുത്തില്‍ മാര്‍ക്ക് ചെയ്തശേഷമായിരുന്നു തര്‍ക്കം ഉണ്ടായത്. ചെറിയ തോതില്‍ തുടങ്ങിയ തര്‍ക്കം അനസ്തേഷ്യ വിഭാഗത്തിന്റെ ഇറങ്ങിപ്പോക്കിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന 5 സര്‍ജറികളില്‍ 2 സര്‍ജറികള്‍ അടിയന്തര പ്രാധാന്യമുണ്ടായിരുന്നിട്ടുകൂടി അതിനു മുടക്കമുണ്ടായത് ഗൗരവത്തോടെയാണ് രോഗികളും, ബന്ധുക്കളും, പൊതുജനങ്ങളും നോക്കിക്കാണുന്നത്. നിലവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി രണ്ടാഴ്ചയിലധികമായി കാത്തിരിക്കുന്നവരുമുണ്ട്.
അടിയന്തര ശസ്ത്രക്രിയ പ്രശ്നങ്ങള്‍ പരിഹിച്ചശേഷം ബുധനാഴ്ച നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരു ചികിത്സാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും നിരുത്തരവാദപരമായ സമീപനവും വിവാദമായതോടെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.


