ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍
text_fieldsജിന്റോ ജോയി
പേരൂര്‍ക്കട: വിവിധ മെഡിക്കല്‍ കോളജുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. തൃശുര് കൊടകര വല്ലപ്പാടി മണക്കുളങ്ങര ചെതലന്‍ ഹൗസില്‍ ജിന്റോ ജോയി (33) ആണ് അറസ്റ്റിലായത്.
പേരൂര്‍ക്കട സ്വദേശിയായ അരുണ്‍കുമാറില്‍ നിന്ന് വിവിധ മെഡിക്കല്‍ കോളജുകളില്‍ ജോലി ഒഴിവുളളതായി പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പരാതിയിലാണ് പിടിയിലായത്.
ജിന്റോ ജോയി പട്ടം ഭാഗത്ത് എജ്യൂക്കേഷന്‍ കോഴ്സുകളുമായി ബന്ധപ്പെട്ടുളള സ്ഥാപനം നടത്തി വരികയായിരുന്നു. ഇതാണ് പരിചയത്തിലേക്കും തട്ടിപ്പിലും എത്തിയതെന്ന് പൊലീസ് പറഞ്ഞു. പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.