വയോധികനെ മര്‍ദിച്ച അന്തർസംസ്ഥാന തൊഴിലാളി പിടിയില്‍
text_fieldsകുന്ദന്‍ ചൗധരി
പേരൂര്‍ക്കട: വയോധികനെ അന്തർസംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദിച്ചവശനാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് സ്വദേശി കുന്ദന്‍ ചൗധരിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. വഴയില വിന്നേഴ്സ് ലെയ്നില്‍ താമസിക്കുന്ന ശശിക്കാണ് (70) മര്‍ദനമേറ്റത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യാത്യാസമാണ് മര്‍ദനത്തില്‍ കലാശിച്ചത്. വീടിനുസമീപത്തു നിന്നിരുന്ന ശശിയെ പ്രതി പട്ടിയല്കൊണ്ട് തലക്കടിക്കുകയും കൈ അടിച്ചൊടിക്കുകയുമായിരുന്നു. തലയില്‍ മാരകമായി പരിക്കേറ്റ ശശി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശശി നല്കിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പേരൂര്‍ക്കട എസ്.എച്ച്.ഒ പ്രൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മിഥുന്, എസ്.സി.പി.ഒ സജി, പ്രശാന്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.