Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightമാതാവിനെ മര്‍ദിച്ച...

മാതാവിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

text_fields
bookmark_border
മാതാവിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍
cancel
camera_alt

ടി​ന്റു

പേരൂര്‍ക്കട: ഭാര്യയെ ഉപദ്രവിക്കുന്നതു തടയാൻ ശ്രമിച്ച അമ്മയെ മര്‍ദിച്ച മകനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് ദര്‍ശന്‍ നഗര്‍ യശോധ ഭവനില്‍ നിന്ന് അമ്പലമുക്ക് എന്‍.സി.സി റോഡ് മണ്ണടി ലെയിന്‍ എം.ആര്‍.എ 81ല്‍ വാടകക്ക് താമസിക്കുന്ന ടിന്റു (34 -ചന്തു) ആണ് പിടിയിലായത്.

കഴിഞ്ഞദിവസമാണ് സംഭവം. 55 വയസ്സുകാരിയായ മാതാവാണ് ആക്രമണത്തിന് ഇരയായത്. ടിന്റു സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുന്നതു കണ്ട മാതാവ് ഇടപെട്ടു.

പ്രകോപിതനായ ടിന്റു പട്ടിക കഷണം ഉപയോഗിച്ച് മാതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പേരൂര്‍ക്കട സി.ഐ ഉമേഷും സംഘവുമാണ് പിടികൂടിയത്. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് ടിന്റുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:assault Arrest mother 
News Summary - man arrested for beating his mother
Next Story