അമ്മ താമസിക്കുന്ന വീട് മകന് കത്തിച്ചു
text_fieldsപേരൂര്‍ക്കട വയലിക്കടയില്‍ വീടിന് തീപിടിച്ചപ്പോള്‍
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ അമ്മ താമസിച്ചുവന്ന വീടിന് മകന് തീകൊളുത്തി. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. സുശീലഭായിയുമായി (75) വഴക്കിട്ട മകന് അനില്‍കുമാര്‍ (50) വീടിന് തീകൊളുത്തുകയായിരുന്നു. തീ ഉയര്ന്നുകത്തിയതോടെ സമീപവാസികള്‍ ഓടിയെത്തി അണക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഗ്രേഡ് എ.എസ്.ടി.ഒ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഓടുമേഞ്ഞവീട് ഭാഗികമായി കത്തി നശിച്ചു. ഫ്രിഡ്ജ്, ഫാന്‍, മറ്റ് സാധനസാമഗ്രികള്‍ കത്തിനശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനയുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. അനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.