ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ പിടിയിൽ
text_fieldsപേരൂര്‍ക്കട: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് ഹാര്‍വിപുരം സ്വദേശി ആദിത്യന് (18) , മണക്കാട് സ്വദേശി സൂര്യനാരായണന് (19) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനിടയായ സംഭവം നടന്നത്.
നെടുമങ്ങാട്ടേക്ക് പോകാനുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം അടിപിടിയുണ്ടാക്കിയ സുഹൃത്തുക്കള്‍കൂടിയായ ആദിത്യനെയും സൂര്യനാരായണനെയും പിടിച്ചുമാറ്റാന്‍ ചെന്ന പേരൂര്‍ക്കട സ്വദേശി അനീഷ് എന്ന ഓട്ടോ ഡ്രൈവറെയാണ് പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇരുവരെയും പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.