പെരുമാതുറയിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം പതിവാകുന്നു
text_fieldsകാണിക്കവഞ്ചി കുത്തിതുറന്ന നിലയിൽ
പെരുമാതുറ: പെരുമാതുറയിലും സമീപപ്രദേശങ്ങളിലെയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം രാത്രി പെരുമാതുറ വലിയപള്ളി ജമാഅത്തിലെ മഖ്ബറയിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടന്നു. അയ്യായിരത്തിലധികം രൂപ നഷ്ടമായി. നേര്‍ച്ച സാധനങ്ങള്‍ വിൽക്കുന്ന കൗണ്ടറിലെ മേശ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. പ്രഭാതനമസ്കാരത്തിനായി പള്ളിയിലേക്ക് പോയ നാട്ടുകാരാണ് കാണിക്കവഞ്ചി തുറന്ന നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പൊലീസ് പരിശോധന നടത്തി.
ആറ് മാസത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. പെരുമാതുറ സിറ്റി ജുമാമസ്ജിദ്, താഴംപള്ളി കുരിശടി, പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് എന്നിവടങ്ങിലാണ് സമീപകാലത്ത് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.