
വെൽഫെയർ പാർട്ടി കല്ലറയിൽ സംഘടിപ്പിച്ച മണ്ഡലം നേതൃസംഗമം സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു
സാമൂഹ്യനീതിയുടെ രാഷ്ട്രീയം എക്കാലത്തും പ്രസക്തം -സജീദ് ഖാലിദ്
text_fieldsകല്ലറ: സാമൂഹ്യനീതിയുടെ രാഷ്ട്രീയം എക്കാലത്തും പ്രസക്തമാണെന്നും അതിനുവേണ്ടി പോരാട്ടം തുടരുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്. കല്ലറയിൽ സംഘടിപ്പിച്ച പാർട്ടി മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യതയേക്കാൾ നീതിയാണ് വികസനത്തിന്റെ മാനദണ്ഡമാകേണ്ടത്. എങ്കിൽ മാത്രമേ വിഭവങ്ങളുടെ കൃത്യമായ വിതരണം നടക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം.കെ.ഷാജഹാൻ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ, ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ല വൈസ് പ്രസിഡന്റ് മധു കല്ലറ, സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി, മണ്ഡലം ട്രഷറൻ ഷബീർ പാലോട് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഷാനവാസ് ചക്കമല സ്വാഗതവും ക്യാമ്പ് കൺവീനർ റജീബ് മൂലപ്പേഴ് നന്ദിയും പറഞ്ഞു.