എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍
text_fieldsഎം.ഡി.എം.എയുമായി പിടിയിലായ പ്രതികൾ
പൂന്തുറ: മൈലാഞ്ചിമുക്കില് നിന്ന് 2.5 ഗ്രാം എം.ഡി.എം.എയുമായി നാലുപേരെ പൂന്തുറ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബീമാപളളി പത്തേക്കര്‍ സുനാമി കോളനി ടി.സി-77/ 774 ല്‍ അഫ്സല് (20), വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി ഹൗസ് നമ്പര്‍ 303 ല്‍ റോയിസ് (30), ബീമാപളളി തൈക്കാപളളി ടി.സി 45 /426 ല്‍ ഹാഷിം (22), ബീമാപളളി തൈക്കാപളളി ടി.സി 46 /297 ല്‍ നിജാസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9.30 ഓടെ പൂന്തുറ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൂന്തുറ പൊലീസ് സ്റ്റേഷന് പരിധിയിലെ മൈലാഞ്ചിമുക്കില്നിന്നാണ് നാലുപേരെയും പിടികൂടിയത്.
പൂന്തുറ എസ്.എച്ച്.ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ ഗിരീശന്, മനോജ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.