കളളനോട്ടുമായി വീട്ടമ്മ അറസ്റ്റില്‍
text_fieldsബര്‍ക്കത്ത്
പൂന്തുറ: ബാങ്കില്‍ കളളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചിവിളാകം വാര്‍ഡില്‍ ടി.സി 75 / 875 ല്‍ താമസിക്കുന്ന ബര്‍ക്കത്തിനെ (44) യാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഇവര്‍ പൂന്തുറ കുമരിച്ചന്തയിലുളള എസ്.ബി.ഐ ബാങ്ക് ശാഖയിലെത്തി. ശേഷം ഇവരുടെ പേരിലുളള ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 25 നോട്ടുകള്‍ (12,500 രൂപ) നിക്ഷേപിക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ബാങ്ക് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ കളളനോട്ടാണെന്ന് ബോധ്യപ്പെട്ടതൊടെ ഇവരെ തടഞ്ഞുവെവച്ച് ബാങ്ക് അധികൃതര്‍ പൂന്തുറ പൊലീസിന് കൈമാറുകയായിരുന്നു.
ബര്‍ക്കത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ സൗദിയിലുളള ഭാര്‍ത്താവിന്റെ സുഹൃത്ത് ഭര്‍ത്താവിന് നല്‍കിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇവര്‍ക്ക് കളളനോട്ട് ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് കൂടുതല്‍ അന്വേഷിച്ചു വരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.